Sunday, August 17

ഇടി മിന്നലിൽ വീടിന് നാശ നഷ്ടം

മുന്നിയൂർ. പടിക്കൽ തൊപ്പാശ്ശേരി സദാനന്ദൻ എന്നവരുടെ വീടിനാണ് കേടുപാടുകൾ പറ്റിയത്. ബുധനാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർക്ക് ഉണർന്നപ്പോൾ കാണാൻ കഴിഞ്ഞത് വീടിൻറെ മേൽക്കൂരയും ചുറ്റുപാടുമായി കേടുപാടുകൾ സംഭവിച്ചതാണ്. വീടിൻറെ വയറിങ് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ പ്രവർത്തനം പൂർണമായും ഇല്ലാതെയായി. മൂന്നിയൂർ പഞ്ചായത്ത് ആശാവർക്കർ ശർമിള ആണ് സദാനന്ദൻ റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

error: Content is protected !!