Sunday, August 17

പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി

തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി.
പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.
പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
എക്സിബിഷൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പി. കബീറലി വിദ്യാർത്ഥികളുമായി സംവദിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്ററായ ആയിശ നദ അദ്ധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളായ ജയസൂര്യ, ജന എന്നിവർ സ്വാഗതവും നന്ദിയും അറിയിച്ചു.

error: Content is protected !!