
തിരൂരങ്ങാടി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍ (94) നിര്യാതനായി. ഖബറടക്കം ഇന്ന്
ശനി ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായിരുന്നു. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ദേവഗൗഡ കമ്മിറ്റിയംഗമായിരുന്നു. ഫാറൂഖ് ഹൈസ്‌കൂളിലും പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഒന്നാംറാങ്കോടെയാണ് വിജയിച്ചത്. തലമുറകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുഹമ്മദ് മാസ്റ്റര്‍ വലിയ പങ്ക് വഹിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മുബാറക് സ്കൂളിലെ പൂർവവിദ്യാര്ഥികൾ നാട്ടിലെത്തി മാഷിനെ ആദരിച്ചിരുന്നു.
ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മു. മക്കള്‍: ബഷീര്‍ അഹമ്മദ് (തിരൂരങ്ങാടി നഗരസഭ പന്ത്രണ്ടാം ഡിവിഷന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്), റഹ്മത്തുല്ല, ലത്തീഫ്, സുഹറാ ബീഗം, ആമിനു, ഐഷാബി, റഷീദ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, ഹുസൈന്‍ പാണ്ടികശാല, നൗഷാദ്, ഷാഫി, സലീന, നുസ്റ, സലീന. സഹോദരങ്ങള്‍: ഖദീജ, പരേതരായ ഒ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സഹദുദ്ദീന്‍, പാത്തുമ്മാമ.