Sunday, August 17

ഹൃദയാഘാതം; കോട്ടയ്ക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു

ത്വാഇഫ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ത്വാഇഫ് സിറ്റിയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മാതാവ്: ഫാത്തിമ ഹജ്ജുമ്മ, ഭാര്യ: സാജിത. മക്കൾ: മുഫീദ ,ഉവൈസ് മാശിത്ത.
മരുമകൻ: ഇസ്ഹാഖ്
സഹോദരങ്ങൾ: ഉമ്മർ
അബ്ദുൽ സലാം, ഫൈസൽ,
കുഞ്ഞികതിയമ്മ.

മയ്യിത്ത് ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങള്‍ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. 

error: Content is protected !!