
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ടീച്ചർ ട്രൈനിംഗ് കോഴ്‌സായ അസ്മി ഇസിമേറ്റ് പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഫലം പ്രസിദ്ധീകരിച്ചു. അഫിലിയേഷൻ നേടിയ 14 സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർത്ഥികളുടെ തിയറി, പ്രാക്ടിക്കൽ, വൈവ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചപ്പോൾ സൽമത്ത് കെ.പി (എം. ഇ. ടി ടീച്ചർ ട്രൈനിംഗ് സെൻ്റർ, പെരിന്തൽമണ്ണ) ഒന്നാം റാങ്കും, സഹ് ലാബി അരിമ്പ്ര (എഡിഫൈ അക്കാദമി, ചെമ്മാട്) രണ്ടാം റാങ്കും, ബദറുന്നീസ സി (സൈൻ അക്കാദമി, തൊട്ടിൽപാലം), സുമയ്യ എം.പി (എയിം ഇൻസ്റ്റിറ്റ്യൂട്ട്, താമരശ്ശേരി) എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഫല പ്രഖ്യാപനം നടത്തി. ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷനായി. കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, റഹീം ചുഴലി, അബ്ദുൽ മജീദ് പറവണ്ണ, എം.കെ.എ റഷീദ് കംബ്ലക്കാട്, കമറുദ്ദീൻ പരപ്പിൽ, പി.പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശഹീൻ വണ്ടൂർ ചടങ്ങിൽ സംബന്ധിച്ചു. പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ വിവരങ്ങൾക്ക് 9995874256 എന്ന നമ്പറിൽ ബന്ധപ്പെടുക.