
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കരിപ്പൂർ ഹജ്ജ് ഹൗസിൽ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണി മുതലാണ് ക്യാമ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഹജ്ജ് യാത്രയിൽ ആവശ്യമായി വരുന്ന ശിഫാ കിറ്റ് ഇത്തവണയും മുഴുവൻ ഹാജിമാർക്കും നൽകും.