
മലപ്പുറം : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടി യുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
സർക്കാരിന്റെ ലിസ്റ്റിൽ നിന്നല്ലാതെ ഞങ്ങൾ ഒരു കുട്ടിക്കും കൊടുക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനാൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
7 മാസത്തിലധികം കാത്തിരുന്നു സർക്കാരിനെ. സർക്കാരിന് ഭൂമി കണ്ടത്താൻ കഴിയാതെ വന്നപ്പോഴാണ് സ്വന്തം നിലക്ക് ഞങ്ങൾ മുന്നോട്ട് പോയത്. എല്ലാ ഘട്ടത്തിലും ഞങ്ങൾ മുഖ്യന്ത്രിയുടെയും ഗവൺമെന്റിന്റെയും റവന്യൂ മിനിസ്റ്ററുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടാണ് മുന്നോട്ട് പോയിരിക്കുന്നത്.
വീഡിയോ :