Tuesday, October 14

നന്നമ്പ്രയിൽ കൊപ്ര പുരക്ക് തീ പിടിച്ചു

നന്നമ്പ്ര: ചൂലൻകുന്നിൽ കൊപ്ര പുരക്ക് തീ പിടിച്ചു. ചെറവത്ത് ബാലകൃഷ്ണന്റെ കൊപ്ര പുരക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. 5000 തേങ്ങയും ഷെഡ്ഡും കത്തി നശിച്ചു. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം പോകാനുള്ള റോഡ് വീതി സൗകര്യം ഉണ്ടാരുന്നില്ല. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ എം രവീന്ദ്രനാഥ്‌, സി പി ഷാജി മോൻ, നൂറി ഹിലാൽ, നിസാമുദൻ, അക്ഷയ് കൃഷ്ണ, സജീർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!