Sunday, August 17

പിഞ്ചു കുഞ്ഞുങ്ങൾ കുളത്തിൽ വീണു, ഒരാൾ മരിച്ചു

കോട്ടയ്ക്കൽ. വീട്ടുവളപ്പിലെ കുളത്തിൽ വീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹമീം (4) ആണ് മരിച്ചത്. സഹോദരി ഫാത്തിമ മെഹറ (ഒന്നര)യാണ് ചികിത്സയിലുള്ളത്.

error: Content is protected !!