Saturday, August 30

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്.

റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്.

error: Content is protected !!