
തിരൂരങ്ങാടി: തിരൂരങ്ങാടി മൃഗാസ്പത്രിയിൽ ലബോറട്ടിറി സൗകര്യം വരുന്നു. വെറ്റിനറി ആസ്പത്രി വെറ്റിനറി പോളിക്ലിനിക്ക് ആയി ഉയര്‍ത്തണമെന്ന് തിരൂരങ്ങാടി നഗരസഭ ഭരണസമിതി വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലാബ് സൗകര്യം ഒരുക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി, യു,അബ്ദുൽ അസീസ് ഉത്തരവായത്. നാല് മാസം മുമ്പ് ഇവിടെ രാത്രികാല പരിശോധന ആരംഭിച്ചിരുന്നു. ജില്ലയില്‍ നിലവില്‍ തിരൂര്‍, മഞ്ചേരി, മലപ്പുറം, എന്നിവിടങ്ങളിലാണ് ലാബ് സൗകര്യമുള്ളത്. ലാബ് സൗകരം വേണമെന്ന് തിരൂരങ്ങാടി നഗരസഭ ആവശ്യപ്പെട്ട് വരികയായിരുന്നു. ഇവിടേക്ക് ലാബ് ടെക്‌നീഷ്യനെ പ്രത്യേക ഡ്യൂട്ടി നല്‍കിയാണ് നിയോഗിച്ചിരിക്കുന്നത്. ലാബ് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഭരണസമിതി വെറ്റിനറി ഡിസ്പന്‍സറി സന്ദര്‍ശിച്ചു. ഉടന്‍ പോളിക്ലിനിക്ക് ആയി ഉയര്‍ത്തണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.പോളിക്ലിനിക്കിന് ആവശ്യമായ കെട്ടിട സൗകര്യം മൃഗാസ്പത്രിയിലുണ്ട്, ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി. സി.പി സുഹ്‌റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി. വഹിദ ചെമ്പ, കക്കടവത്ത് അഹമ്മദ്കുട്ടി, സി എം സൽമ ,കെ ടി ബാബുരാജൻ,ഡോ ജാസിം പി മുഹമ്മദ്, എസ്, പി സുമേശ് ലാബ് സൗകര്യങ്ങൾ സംബന്ധിച്ച്
ആസ്പത്രി സന്ദർശിച്ച് വിലയിരുത്ത