
തിരുരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആവശ്യമായ ബെഞ്ചുകൾ മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ ആശുപത്രി സൂപ്രണ്ട് Dr പ്രഭു ദാസ് ന്ന് കൈമാറി. ചടങ്ങിൽ ജനകീയ കൂട്ടായ്മ പ്രസിഡന്റ് കെ.പി. ഹബീബ്, ആശുപത്രി സൂപ്രണ്ട് Dr പ്രഭുദാസ് , ജനകീയ കൂട്ടായിമ സെക്രട്ടറി അസ്‌കർ വെഞ്ചാലി -സൈനു ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു . അഡ്മിൻ ആസിഫ് പാസ്‌ക , ഹൈദർ അലി സി ടി , സലിം -റഫീഖ് മാഞ്ചസ്റ്റർ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ നാലുവർഷമായി ചെമ്മാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത് വേറിട്ട പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ഈ ജനകീയ കൂട്ടായ്മ. ആശുപത്രിയിലേക്ക് ആവശ്യമായ ഫാൻ -കോവിഡ് മുക്തമാകുന്നതിനു വേണ്ട അണു നാശിനി യന്ത്രവും -കോവിഡ് സമയത്തു രോഗികൾക്കായുള്ള പ്രേത്യക വാർഡും സജ്ജീകരിച്ചു ഈ ജനകീയ കൂട്ടായിമ പ്രശംസയാർജിച്ചിരുന്നു .
ഏറെ കാലമായി അഭിമുഖീകരിക്കുന്ന
ആശുപത്രിയുടെ മലിനജല പ്രശ്നത്തിൽ ജനകീയമായ ഇടപെടലുകൾ നടത്തിയ മൈ ചെമ്മാട്ട് ജനകീയ വാട്സ്ആപ് കൂട്ടായ്മ്മക്ക് മലിന ജല സംസ്കരണത്തിന്നു ശാശ്വതാ പരിഹാരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാവുമെന്നും അതിന്നു വേണ്ട ടെണ്ടർ അതികൃതരുമായി ധാരണ ആയതായി സൂപ്രണ്ട് അറിയിച്ചു .
ഇനിയും നാടിന്നു വേണ്ടി ഇത്തരം സേവനങ്ങൾ നൽകാൻ കൂട്ടായ്മ്മ സന്നദ്ധമാണെന്ന് അഡ്വൈസർ അഹമ്മദ് പൂക്കയിൽ അറിയിച്ചു .