താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്.

ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു.

മൂന്നിയൂര്‍ പാറക്കടവ് പിലാത്തോട്ടത്തില്‍ പരേതനായ ബാവ- ഫാത്തിമകുട്ടി ദമ്പതികളുടെ മകനാണ് ഹസ്രത്തലി. നേരത്തെ പ്രാദേശിക ചാനലില്‍ റിപ്പോര്‍ട്ടറായിരുന്നു. നിലവില്‍ ബിസിനസ് നടത്തിവരുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഫാനുകള്‍ ഹസ്രത്തലിയില്‍നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ പി ആര്‍.ഒ സി.വി അബ്ദുല്‍ മുനീര്‍,സീനിയര്‍ നേഴ്‌സിംഗ് ഔഫീര്‍ അനിത,സീനിയര്‍ നേഴ്‌സിംഗ് ഔഫീര്‍ ഷൈലജ,സീനിയര്‍ ക്ലര്‍ക്ക് പി മുഹമ്മദ് അസ് ലം,പി.ആര്‍.ഒ പി.സി ജിന്‍ഷ,ഇ ശാക്കിര്‍,എം.കെ നിഷാദ് സംബന്ധിച്ചു.

error: Content is protected !!