
മൂന്നാർ: മുന്നാറിൽ രാസലഹരിയുമായി ചെറുമുക്ക് സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി സ്രാമ്പ്യൻ സക്കറിയ യൂസഫ് (32) ആണു വട്ടവടയിൽ ബുധനാഴ്ച രാത്രി പിടിയിലായത്. 250 മില്ലിഗ്രാം മെത്താഫിറ്റമിൻ ഇയാളിൽനിന്നു കണ്ടെത്തി. ദേവികുളം എസ്ഐ ചാർളി തോമസി ന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു എന്നാണ് അറിയുന്നത്.