Tuesday, September 16

മൽസ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലിൽ കുരുങ്ങി അപകടം; ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലിൽ കുരുങ്ങി അപകടം; ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു

ചെട്ടിപ്പടി ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു. ആലുങ്ങൽ ബീച്ച് ട്രാൻസ് ഫോർമറിന് സമീപം കുഞ്ഞിപ്പീടിയേക്കൽ അശ്റഫിൻ്റെ മകൻ സഹീർ (29) ആണ് മരിച്ചത്.

ഇന്നു പുലർച്ചെ
ചെട്ടിപ്പടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മർകബുൽ ബുശറ എന്ന ഫൈബർ വള്ളം മൽസ്യബന്ധനത്തിനായി വലകോരുന്നതിനിടെ
തൊഴിലാളിയായ സഹീറിൻ്റെ കാലിൽ റിങ് റോപ്പ് കുരുങ്ങുകയും കടലിൽ വീഴുകയുമായിരുന്നു. തുടർന്ന് മുങ്ങിപ്പോയ സഹീറിനെ ഉടൻ തന്നെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ് : കുഞ്ഞീബി
സഹോദരങ്ങൾ: സൈനുൽ ആബിദ്, സഹീർ, യാസീൻ.

രണ്ടു മക്കളുണ്ട്

error: Content is protected !!