ആസാദി കി അമൃത് മഹോൽസവത്തിൽ പങ്കാളിയായി കൊടിഞ്ഞി സ്പോർട്സ് അക്കാഡമി സീനിയർ ഫിറ്റ്നസ് ക്ലബ്

കൊടിഞ്ഞി: ആസാദി കി അമ്യത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്ന രാജ്യത്തിന്റെ 75 മത് സ്വാതന്ത്യ വർഷികത്തിന്റെ ഭാഗമായി (സ്പോർട്സ് അക്കാദമി (സാക്ക് സീനിയർ FC) കൊടിഞ്ഞി കളി ഗ്രൗണ്ടിൽ ദേശീയ പതാക പ്രദർശിപ്പിച്ച് കൊണ്ട് സ്വാതന്ത്രദിന ഘോഷത്തിന്റെ ഭാഗമായി. ഹർ ഗർ തിരങ്ക (ഒരോ വീട്ടിലും ദേശീയ പതാക ) എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതു പരിപാടിയുടെ ഉദ്യേശ്യ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് സാക്ക് സഘാടകർ അറിയിച്ചു. സാക്ക് സിനിയർ എഫ് സി ചെയർമാർ അക്ക്ബർ സി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ പതാകയുടെ പ്രാധാന്യത്തെ കുറിച്ചും പതാകയുമായി ബന്ധപെട്ട പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ചും അക്കാഡമി ഡയറക്ടർ കൂടിയായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് വിശദീകരിച്ചു. അക്കാഡമി കോഡിനേറ്റർ ഷാഹുൽ കറുടത്ത്, കൺവീനർ അയ്യൂബ് മെലോട്ടിൽ, മഹ്റൂഫ് .പി, കെ.പി. സുന്ദരൻ. സി ഇർഷാദ് ചെറുമുക്ക് , സുലൈമാൻ പി, സലി തിരുത്തി, അഷ്റഫ് എം. എന്നിവർ നേതൃത്വം നൽകി.

error: Content is protected !!