Sunday, July 13

Tag: Kodinhi

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി
Other

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി

കൊടിഞ്ഞി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ കൊടിഞ്ഞി റെയിഞ്ച് തല ഉദ്ഘാടനം കടുവള്ളൂർ ബാബുസലാം ഹയർ സെക്കൻഡറിയിൽ മദ്രസയിൽ വെച്ച് നടന്നു.കൊടിഞ്ഞി റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി ഉദ്ഘാടനം നിർവഹിച്ചു,റെയിഞ്ച് സെക്രട്ടറി നവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് അത്തീഖ് റഹ്മാൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു.ബാബുസ്സലാം മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'തദ്കിറ' ക്യാമ്പയിനിലെ വിജയികളെ ആദരിച്ചു.കൊടിഞ്ഞി റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, കടവള്ളൂർ മഹല്ല് പ്രസിഡണ്ട് പി കെ മുഹമ്മദ് കുട്ടി ഹാജി, കടുവള്ളൂർ മഹല്ല് സെക്രട്ടറി പത്തൂർ മൂത്തു ഹാജി,കടുവള്ളൂർ മഹല്ല് ട്രഷറർ മറ്റത്ത് അസീസ് ഹാജി, കുറ്റിയത്ത് മൊയ്തീൻ ഹാജി, ഹസൻ അൻവരി പൂക്കോട്ടൂർ, അഷ്ഹദ് ഫൈസി ചുള്ള...
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
Local news

യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി, കമ്മിറ്റികളിൽ വനിതകളും

തിരൂരങ്ങാടി: അനീതിയുടെ കാലത്ത് യുവത കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡ് അല്‍ അമീന്‍ നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവത എന്നും തിരുത്തല്‍ പക്ഷത്തായിരുന്നു. ഭരണ വര്‍ഗ്ഗത്തിന്റെ അനീനികള്‍ക്കെതിരെ പോരാടിയാണ് ഒരോ യുവാവും കടന്നു പോയിട്ടുള്ളത്. അനീതിയെ ചെറുക്കാതെ നന്മക്ക് നിലനില്‍പ്പില്ല. എക്കാലത്തും യുവതയുടെ പക്ഷം ശരിയുടെ പക്ഷമാണെന്നും മജീദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, തസ്ലീന ഷാജി പാ...
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Obituary

കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്‌ലിയാർ (77) അന്തരിച്ചു.കബറടക്കം ഇന്ന് 12 ന് കൊടിഞ്ഞി പള്ളിയിൽ.ദീർഘകാലം കൊടിഞ്ഞിഅൽ അമീൻ നഗർ ദീനുൽ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു. ഭാര്യ, നഫീസ. മക്കൾ: മുസ്തഫ (ദുബായ്), സൈനുദീൻ (മലേഷ്യ), , ഫൈസൽ, ജാഫർ (സൗദി), മുഹമ്മദ് സലിം (ദുബായ്), നുസൈബ, ജുബൈരിയ, ഫാത്തിമ സുഹറ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് വേങ്ങര, നിസാമുദ്ദീൻ മുന്നിയൂർ, മുഹമ്മദലി കൊടിഞ്ഞി, സാഹിറ കക്കാട്, മഹ്‌റുബ കൊടിമരം, സുഫൈന ചെറുമുക്ക്, ഫസ്ന തിരുരങ്ങാടി....
Local news

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ

തിരൂരങ്ങാടി : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ. കൂട്ടായ്മ അംഗമായ സല്‍മാനിനാണ് യാത്ര മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് യാത്രയയപ്പ് ഒരുക്കിയത്. ക്രസന്റ് കാരണവര്‍ ഇ.സി കുഞ്ഞി മരക്കാര്‍ ഹാജി സല്‍മാന് മൊമന്റോ നല്‍കി. കരണവരായ പാട്ടശ്ശേരി സിദീഖ് ഹാജി ഉസ്‌മോന്‍ സല്‍മാന്റെ കൂട്ട്കാരായ മിന്‍ഹാജ് സിമ്പാന്‍ എന്നിവര്‍ സന്നിഹിതരായി...
Obituary

ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സൈനബ (70) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭർത്താവ് അബ്ദുറഹ്മാൻ ഹാജി ഈ മാസം 15 നാണ് മരിച്ചത്. മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ....
Local news

കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശസിന്‍ മുഹമ്മദിന് നാഷണല്‍ സ്‌കൂളിന്റെ ആദരം

ചെമ്മാട്: കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശസിന്‍ മുഹമ്മദിനെ അധ്യാപകര്‍ അനുമോദിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി ഒറ്റത്തിങ്ങല്‍ സിദ്ധീഖിന്റെ മകള്‍ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിന്‍ അടങ്ങുന്ന മൂവര്‍ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകര്‍ന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയില്‍ വീണ് പരിക്കുപറ്റിയ മുസ്ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവര്‍ സംഘം ആഴത്തില്‍ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുസ്ലിഹയ...
Local news

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ

നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി കൊടിഞ്ഞി സ്വദേശിനി https://chat.whatsapp.com/HEaLkrY81F63gGwVmjULq7 നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കൊടിഞ്ഞി സ്വദേശിനി. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പൊറ്റാണിക്കൽ ജംഷിയാസ്- റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ഫൈറൂസ ആണ് വിജയം നേടിയത്. 531 റാങ്ക് ആണ് നേടിയത്.എടരിക്കോട് പി കെ എം സ്കൂളിലാണ് പഠിച്ചത്....
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
Local news

കൊടിഞ്ഞിയുടെ പ്രിയ ശശി മാഷ് 31 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു

കൊടിഞ്ഞി: കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി.എം.എൽ.പി. സ്കൂളിന്റെ പ്രധാനാധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി. സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശശി മാഷ്, സ്കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകി. തിരുത്തി ജി.എം.എൽ.പി. സ്കൂളിൽ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ് യു., ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശി മാഷിന് ഉപഹാരങ്ങൾ സമ്മാനിച്ചു....
Other

ഭീമൻ വാഴക്കുല കൗതുകമാകുന്നു

കൊടിഞ്ഞി : യുവ കർഷകന്റെ വീട്ടിലുണ്ടായ ഭീമൻ വാഴക്കുല കൗതുകമാകുന്നു. കൊടിഞ്ഞി പള്ളിക്കത്താഴത്തെ പള്ളിക്കൽ ദാവൂദിന്റെ വീട്ടിലാണ് ഭീമൻ വാഴക്കുല ഉണ്ടായത്. 41.300 കിലോഗ്രാം ഭാരമുണ്ട്. സാധാരണ വാഴക്കുലകൾക്ക് 35 കിലോ വരെയേ തൂക്കമുണ്ടാകാറുള്ളൂ എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് നേതാവായ ദാവൂദ് യുവ കർഷകൻ കൂടിയാണ്....
Local news

കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു

നന്നമ്പ്ര : കൊടിഞ്ഞി കാളം തിരുത്തിയിൽ നിന്നും ഈ വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ ഹമീദ് സ്വാഗതം പറഞ്ഞു. റാഫി പനക്കൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അലവി മച്ചിഞ്ചേരി, സി.കെ മുസ്തഫ, കെ.ടി അബ്ദുൽ മജീദ്, കെ.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു....
Obituary

കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ. മുൻ പ്രവാസിയും കർഷകനും ആയിരുന്നു.ഭാര്യ, കദിയാമു ഹജ്ജുമ്മ.മക്കൾ: ഹുസ്സൈൻ, റഫീഖ്, ഫാത്തിമാബി, അസ്മാബി, സുലൈഖ.മരുമക്കൾ: അബ്ദുറഹ്മാൻ, ലത്തീഫ് ചെറുമുക്ക്, നാസർ ചെമ്മാട്, ശബ്ന, സയ്യിദ,
Local news

കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ “ഫത്ഹേ മുബാറക്” പ്രവേശനോൽസവം നടത്തി

തിരൂരങ്ങാടി : സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളുടെ പഠനാരംഭത്തിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ "ഫത്ഹേ മുബാറക്" പ്രവേശനോൽസവം നടത്തി. സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്‌രി തങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാരംഭം കുറിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി. അക്ബർ രായിൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രിമൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ബീരാൻ ഹാജി, സൈതു ഹാജി, ഹസൻ മുസ്ലിയാർ, അനസ് അഹ്‌സനി എന്നിവർ ആശംസകൾ അർപ്പിച്ചു. മദ്റസ സെക്രട്ടറി മൂസ സഖാഫി സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ നൽകി....
Obituary

ചരമം: കൊടിഞ്ഞി തേറാമ്പിൽ കുഞ്ഞീതുട്ടി ഹാജി

കൊടിഞ്ഞി : ഇരുകുളം സ്വദേശി പരേതനായ തേറാമ്പിൽ അയമുട്ടിഹാജിയുടെ മകൻ കുഞ്ഞീതുട്ടി ഹാജി (69) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു.മാതാവ്: കുഞ്ഞിപ്പാത്തുമ്മ,ഭാര്യ: പാത്തുമ്മു. മക്കൾ: മുബഷിർ, നൂറുദ്ധീൻ,സലാഹുദ്ധീൻ (നന്നമ്പ്ര പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), സമീറ, റുബീന, സൽ‍മത്, ആതിക്ക. മരുമക്കൾ: ഗഫൂർ (പകര ), ഇർഷാദ് (താനൂർ ), ജാസിം (ഓമച്ചപ്പുഴ ), ഷാഫി (ചെമ്മാട് ), ആയിഷ ജഫ്ന (ഓമച്ചപ്പുഴ ), ഷഹാന (ഉള്ളണം ), ഹന്നത് (മൂന്നിയൂർ ). കബറടക്കം ബുധൻ രാവിലെ 9:30ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും....
Local news

സിപിഎം കൊടിഞ്ഞിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

നന്നമ്പ്ര : സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കൊടിഞ്ഞി ചെറുപാറയിൽ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ അധ്യക്ഷനായി.താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ സംസാരിച്ചു. പി.കെ. സുബൈർ സ്വാഗതവും കെ.കെ. ഫിർദൗസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കൊടിഞ്ഞി ചെറുപാറയിൽ നടന്ന സിപിഐ എം പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്യുന്നു....
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
Local news

കൊടിഞ്ഞിയില്‍ നിന്നും ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടില്‍ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 21 കാരിയായ നവ്യ ബുധനാഴ്ച രാവിലെ 9.30 ന് കൊടിഞ്ഞിയിലെ വീട്ടില്‍ നിന്നും ചെമ്മാട് ഫാഷന്‍ഡിസൈനിംഗ് ക്ലാസ്സിനാണെന്ന് പറഞ്ഞ് പോയ ശേഷം ഇതുവരെയായി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിതാവ് പട്ടയത്ത് വീട്ടില്‍ വേലായുധന്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
Obituary

ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊണ്ടാണത്ത് ബീരാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുൻ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാൻ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദിൽ. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്. പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്ഗ്രെസിൽ ചേർന്നു. കർഷക കോൺഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂർ കൊടിഞ്ഞി.മക്കൾ: ശറഫുദ്ധീൻ (ജിദ്ധ, വിറ്റാമിൻ പാലസ് ഗ...
Obituary

കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പയ്യോളി കോട്ടപ്പറമ്പിൽ മുസ്‌തഫ(60)യെ ആണ് കൊടിഞ്ഞി പാലാപാർക്കിലെ പറമ്പിൽ മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് സംഭവം. ഈയിടെയായി മാനസിക അസ്വസ്ഥതയുള്ള മുസ്തഫയെ ഇന്നലെ വൈകീട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കാണപ്പെട്ടത്.പിതാവ്:കുഞ്ഞിമുഹമ്മദ്. മാതാവ്:ആയിഷ.ഭാര്യ:ജമീല. മക്കൾ:അജ്‌നാസ്, ജാസ്മിൻ, ബാനു.മരുമക്കൾ: ശംസുദ്ധീൻ(വെളിമുക്ക്), റാഷിദ്(കുന്നത്തുപറമ്പ്).മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Local news

കൊടിഞ്ഞിയില്‍ യുവതിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ യുവതിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി കാളംതിരുത്തി കളത്തില്‍ സൈഫുദ്ദീനെ (42) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ തലയുടെ പിന്‍വശത്താണ് അടിച്ചത്. പരുക്കിനെ തുടര്‍ന്ന് പത്തിലേറെ തുന്നലുണ്ട്. സ്വകാര്യാശുപ്രതിയില്‍ ചികിത്സയിലാണ് യുവതി. അതേ സമയം ഭര്‍ത്താവ് ആരോപണം നിഷേധിച്ചു. വീട്ടിൽ ഈ സമയം ഭർത്താവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ ഉണ്ടായിരുന്ന കുട്ടിയെ പഞ്ചസാര വാങ്ങാൻ സൈഫുദ്ദീൻ പറഞ്ഞയച്ചിരുന്നു. പഞ്ചസാര വാങ്ങി കുട്ടി വീട്ടിലെത്തിയപ്പോഴും സൈഫുദ്ദീൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. യുവാവിനെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Local news

മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു

തിരൂരങ്ങാടി : കൊടിഞ്ഞി തിരുത്തി മഹ്‌ളറത്തുല്‍ ഹുസൈനിയ്യ സുന്നീ മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മദ്രസ പ്രസിഡണ്ട് ടി.ടി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സഈദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുബാപ്പു സി കെ, അബ്ദുല്‍ അസീസ് എം ഉസ്താദുമാരായ സ്വാലിഹ് സഖാഫി , അന്‍വര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു....
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ...
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്....
Local news

നാട്ടുകാരുടെ പിന്തുണയില്‍ ഷഫീഖ് നീന്തി കയറി ; സംസ്ഥാന പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി

തിരൂരങ്ങാടി : തൃശ്ശൂരില്‍ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി പനക്കത്തായം സ്വദേശി തൊട്ടിയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെഫീഖ് ആണ് 400 മീറ്റര്‍, 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, എന്നീ മൂന്നിനങ്ങളിലും സ്വര്‍ണ മെഡല്‍ നേടി നാടിനഭിമാനമായി മാറിയത്. ഭിന്നശേഷികാരുടെ 7-മത്തെ കേരളാ സ്റ്റേറ്റ് പരാ സിമ്മിങ് ചാമ്പ്യന്‍ഷിപ്പ് തൃശൂരിലെ ജാന്‍സോ എഡ്യൂസ്പോര്‍ട്‌സില്‍ നടന്ന മത്സരത്തിലാണ് ഷഫീഖ് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. 2022ല്‍ കേരളത്തിനായി ദേശിയ തലത്തില്‍ ഒരു പാരസിമ്മിംഗില്‍ വെങ്കലം മെഡലും ഷഫീഖ് നേടിയിട്ടുണ്ട്. കൂടാതെ പല ഇനത്തിലായി സംസ്ഥാന തലത്തില്‍ 23 ഓളം മെഡലുകളും ഷഫീഖ് വാരി കൂട്ടിയിട്ടുണ്ട്. അതേസമയം ഇത്രയധികം മെഡലുകള്‍ സ്വന്തമാക്കിയിട്ടും ഇത്തവണ സര്‍ക്കാറില്‍ നി...
Local news

കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം : ഒരു കമ്പിൽ നിന്നും ലഭിച്ചത് 50 കിലോ കപ്പ

തിരൂരങ്ങാടി: സത്യം ചെയ്യല്‍ കൊണ്ട് ചരിത്ര പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം. പള്ളി മുറ്റത്ത് ഒരുക്കിയ കപ്പ കൃഷി വിളവെടുപ്പില്‍ ഒരു കമ്പില്‍ നിന്നും ലഭിച്ച 50.900 കിലോ ഗ്രാം കപ്പയാണ്. ആറ് കമ്പ് പറിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം കപ്പ ലഭിച്ചതോടെ വിളവെടുപ്പ് തല്‍ക്കാലം നിര്‍ത്തിവെച്ചു. ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ച് ബാക്കി വില്‍പ്പന നടത്തുകയായിരുന്നു. വിളവെടുപ്പിന് കൊടിഞ്ഞി പള്ളി സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, ഹംസ കരുവാട്ടില്‍, ഹക്കീം തിരുത്തി, നരിമടക്കല്‍ നൗഷാദ് നേതൃത്വം നല്‍കി....
error: Content is protected !!