Tuesday, October 14

ഐ.എസ്.എം. ജില്ലാ യുവജന സമ്മേളനം ഒക്ടോബർ 5 ന് വളാഞ്ചേരിയിൽ

വളാഞ്ചേരി : ആദർശ യൗവനം ആത്മാഭിമാനം എന്ന പ്രമേയത്തിൽ ഐ.എസ്. എം. മലപ്പുറം വെസ്റ്റ് ജില്ലാ യുവജന സമ്മേളനം കഞ്ഞിപ്പുര ഇവൻ്റ് കൺവെൻഷൻ സെൻ്ററിൽ ഒക്ടോബർ അഞ്ചിന് രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് മണി വരെ വിവിധ സെഷനുകളിലായി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനം , തർബിയ, തസ്കിയ , കരിയർ ഡെവലപ്പ്മെൻ്റ്, ഫിനാൻസ് മനേജ്മെൻ്റ്, ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന സെഷനുകളിൽ കേരളത്തിലെ പ്രമുഖ പണ്ഡിതർ പ്രഭാഷണം നിർവ്വഹിക്കും. ഫിഖ്ഹ് കോർണർ , ഹെൽത്ത് കെയർ ഹബ്ബ് , കൗൺസിലിംഗ് സെൻ്റർ തുടങ്ങിയ കൗണ്ടറുകൾ സമ്മേളന നഗരിയിൽ പ്രവർത്തിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായി പങ്കെടുക്കും. കെ.ജെ.യു ജനറൽ സെക്രട്ടറി ഹനീഫ കായക്കൊടി, ഐ എം ബി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി എ കബീർ, ഐ.എസ്.എം. സംസ്ഥാന പ്രസിഡൻ്റ് ഷരീഫ് മേലേതിൽ, പ്രമുഖ സൈക്കോളജിസ്റ്റ് സുലൈമാൻ മേൽപ്പത്തൂർ, അൻസാർ നന്മണ്ട, ഷാഹിദ് മുസ്ലിം ഫാറൂഖി, ഡോ : ജംഷീർ ഫാറൂഖി, ഫാഫിസ് റഹമാൻ മദനി പ്രഭാഷണം പ്രഭാഷണം നിർവ്വഹിക്കും.
വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം കെ.എൻ. എം. സംസ്ഥാന സെക്രട്ടറി ഡോ: എ.ഐ. അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. കെ.എൻ.എം. ജില്ലാ പ്രസിഡൻ്റ് ഷറഫുദ്ധീൻ തെയ്യമ്പാട്ടിൽ , കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ പി.സി. കുഞ്ഞഹമ്മദ് മാസ്റ്റർ, ഐ.എസ്.എം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജാസിർ രണ്ടത്താണി പങ്കെടുക്കും.
ചെയർമാൻ ബക്കർ ഹാജി. M,ഫൈസൽ ബാബു സലഫി, അഷ്‌റഫ്‌ ഹാജി p. നജീബ് നെടുവഞ്ചേരി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!