
കോഴിക്കോട് : സി പി എം സൈബർ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അബു അരിക്കോട് എന്ന അബൂബക്കറിനെ (28) സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അരീക്കോട് ഉഗ്രപുരം പൂക്കുടി നെല്ലിക്കുന്ന് അബ്ദുൽ കരീമിന്റെ മകനാണ്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ ലോ കോളേജ് വിദ്യാർഥിയാണ്. സുഹൃത്തുക്കൾ ക്കൊപ്പം കോടഞ്ചേരി വെഞ്ചേരിയിൽ ഉള്ള വീട്ടിലാണ് താമസിച്ചു പഠിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 11 നും ശനിയാഴ്ച രാവിലെ 11 നും ഇടയിലുള്ള സമയത്ത് വീട്ടിലെ ബെഡ് റൂമിലെ ജനലിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു. അബു അരീക്കോട് എന്ന യുട്യൂബ് ചാനലും ഉണ്ടായിരുന്നു. സി പി എം സൈബർ രംഗത്ത് സജീവമായിരുന്നു. നിരവധി പ്രേക്ഷകർ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്.