Wednesday, September 17

ഭാരതപ്പുഴയിൽ 15കാരനും രക്ഷിക്കാനിറങ്ങിയ യുവതിയും ഒഴുക്കിൽ പെട്ടു മരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40), ആബിദയുടെ സഹോദരൻ ആനക്കര സ്വദേശി കൊള്ളാട്ട് വളപ്പിൽ അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ്‌ ലിയാൻ (15). എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ്‌ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്. ആബിദയുടെയും മുഹമ്മദ്‌ലിയാന്റെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്

error: Content is protected !!