Tag: Kuttippuram

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു
Crime, Malappuram

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖന്‍ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും നടക്കാവില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുരേഷ്, സുന്ദരന്‍, ലിജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. ക്വാര്‍ട്ടേഴ്‌സിലെ വാഷ് ബേസണ്‍ ടാപ്പ് തുറന്നിട്ടതിനെ തുടര്‍ന്ന് ഒന്നാം പ്രതിയായ സുരേഷിന്റെ ഭാര്യയും അറമുഖന്റെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. വാക്ക് തര്‍ക്കത്തിന് പിന്നാലെ സുരേഷും സഹോദരങ്ങളായ സുന്ദരന്‍, ലിജേഷ് എന്നിവര്‍ ചേര്‍ന്ന...
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു. ...
Malappuram

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മലപ്പുറം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിറമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ...
Malappuram, Other

കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. ഉടന്‍ തന്നെ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ...
Accident

ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കോട്ടക്കൽ : കോട്ടക്കലിൽ വെച്ച് ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. കൊളക്കാട് മാനുക്കുട്ടി പടി കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി കുറ്റിപ്പുറം കൊളക്കാട് ചേലക്കര കബീറിൻ്റെ മകൾ സിത്താര (19) ആണ് മരിച്ചത്. മലപ്പുറത്തെ നഴ്‌സിംഗ് കോളേജ് വിദ്യാർ ഥിനി ആയിരുന്നു. ഫെബ്രുവരി മൂന്നിന് വൈകുന്നേരം താഴേ കോട്ടയ്ക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുമ്പോൾ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറത്തെ സ്വകാര്യ നഴ്സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു. മാതാവ്: ഷറീന. സഹോദരൻ: മുഹമ്മദ് ഷമ്മാസ്. പോസ്റ...
Breaking news

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പൊലീസ് നല്‍കിയ ഷവർമായും പഴവ...
Malappuram, Other

കുറ്റിപ്പുറം പാലത്തിന് മുകളില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം പാലത്തിന്റെ മുകളില്‍ വാഹനാപകടം. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി മങ്ങാട്ടുപള്ളിയാലില്‍ റസാക്കിന്റെ മകന്‍ സനാഹ്(22) ആണ് മരിച്ചത്.
Accident, Other

കുറ്റിപ്പുറത്ത് വാഹനാപകടം ; ഒരാൾ മരണപ്പെട്ടു

കുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂ (47)റാണ് മരണപ്പെട്ടത് എന്നറിയുന്നു. കുറ്റിപ്പുറം സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ. ...
Kerala, Local news, Malappuram, Other

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശമെന്ന ഖ്യാതി കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിന് സ്വന്തം. വിവിധ രൂപത്തിലുള്ള കല്‍വെട്ട് ഗുഹകള്‍, ഒമ്പത് തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കാല്‍ക്കുഴികള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നാഗപറമ്പ് - വലിയ പറപ്പൂര്‍ റോഡോരം കുഴിക്കുമ്പോഴാണ് ഗുഹയുടെ ഒരു ഭാഗം കണ്ടത്. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഖനന നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍ കണ്ടെടുത്തത്. അര്‍ദ്ധ വൃത്താകൃതിയില്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത മണ്ണില്‍ പതിക്കുന്ന കല്‍രൂപങ്ങളാണ് തൊപ്പിക്കല്ലുകള്‍. കമിഴ്ത്തിവച്ച തൊപ്പിയുടെ രൂപത്തിലുള്ളതിനാ...
Other

പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ്‌ അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ്‌ പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്‌ അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനു...
Obituary

പനി ബാധിച്ച് കുറ്റിപ്പുറത്ത് ഏഴാം ക്ലാസുകാരൻ മരിച്ചു; വിദഗ്ധ ചികിൽസ കിട്ടിയില്ലെന്ന് ആരോപണം

കുറ്റിപ്പുറം : പനി ബാധിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് (13) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം ഗവ. താലൂക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വേണ്ടല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. അപസ്മാരം ഉള്ള കുട്ടിക്ക് ഐ സി യു ഉണ്ടായിട്ടും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ...
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...
Crime

ഹോസ്റ്റലിൽ ലഹരി പാർട്ടി, 14 വിദ്യാർഥികൾ അറസ്റ്റിൽ

കുറ്റിപ്പുറം: ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച്‌ ലഹരിപ്പാര്‍ട്ടി നടന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി. കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പാര്‍ട്ടി നടന്നത്. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടക്കുകയായിരുന്നു. വിവിധ മുറികളിലായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ ആറ് പേര്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ...
Accident

കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികനായ പോലീസുകാരൻ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ ബിജു എന്ന പോലീസുകാരനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Obituary

ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്‌ലിയാർ (45) യാണ് മരിച്ചത്. ചികിത്സയിലായിരുന്ന മുസ്തഫ ഇന്നാണ് മരിച്ചത്. കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബറിടത്തിലാണ് സംഭവം. പ്രാർത്ഥിച്ചുനിന്നവർക്കും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും പള്ളിയിലുണ്ടായിരുന്ന ചിലർക്കുമാണ് കടന്നൽക്കുത്തേറ്റത്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബിൽ (12), കോരാത്ത് ഇൻഷാഫലി (38), വാണിയംതൊടുവിൽ മുഹമ്മദ് അജ്സൽ (7), കോരാത്ത് അലി (50) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് നമസ്കാരം നടക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമം ന...
error: Content is protected !!