Wednesday, October 15

ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു 2 വയസ്സുകാരിക്ക് ഉൾപ്പെടെ പരിക്ക്

തിരൂരങ്ങാടി: ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു യുവതിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. വേങ്ങര കിളിനക്കോട് സ്വദേശി ശഹർബാൻ (40), കെൻസ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12:45 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് നിസാരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

പെരുമ്പാവൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് ലോഡുമായി വന്ന മിനി പിക്കപ്പും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു.

error: Content is protected !!