സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു

മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്.

പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

error: Content is protected !!