Thursday, September 18

മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍

എറണാകുളം: മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ വീട്ടില്‍ തങ്കപ്പനാണ് (64) അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലായി പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന പരാതിയിന്മേല്‍ ഹില്‍പാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!