
കുറ്റിപ്പുറം : നീങ്ങിതുടങ്ങിയ ട്രൈയിനിൽ കയറാൻ ശ്രമിച്ച 65കാരി ട്രാക്കിൽ വീണു മരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി (65) ആണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട്ടെ മകളുടെ വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം ട്രെയിൻ കയറാനെത്തിയതായിരുന്നു ഇവർ. കൂടെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കയറിയിരുന്നു. മറ്റൊരു ബന്ധുവും കയറാൻ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. വസന്തകുമാരി കയറുനതിനിടെ ട്രെയിൻ നീങ്ങുകയായിരുന്നു. ഇതോടെ ഇവർ ട്രാക്കിലേക്ക് വീഴുകയായിരുന്നു.