Saturday, January 31

എടരിക്കോട് വാഹനാപകടം, 7 വയസുകാരൻ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, ഏഴു വയസ്സുകാരൻ മരിച്ചു. കാടാമ്പുഴ സ്വദേശി സയിദ് മുഹമദ് ഷംവീൻ ആണ് മരിച്ചത്. സയിദ് മുഹമദ് ഷംവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയിദ് സലാവുദിൻ തങ്ങൾ, സയിദാ ബീവി, സയിദ് അബ്ദുൽ റഹ്മാൻ, എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം.

error: Content is protected !!