സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തെയ്യാല : സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നിടെ ഗുഡ്‌സ് ഇടിച്ച് 9 കാരിക്ക് ദാരുണാന്ത്യം. തെയ്യാല പാണ്ടിമുറ്റത്ത് പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് അപകടം നടന്നത്. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരണപ്പെട്ടത്. നന്നമ്പ്ര എസ് എൻ യു പി സ്കൂൾ വിദ്യാർഥി യാണ്.

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍ ദിശയില്‍നിന്നും വന്ന ഗുഡ്‌സ് ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചപ്പോളേക്കും കുട്ടി മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!