
തിരൂരങ്ങാടി : കാച്ചടി സ്‌കൂള്‍ പഠനോത്സവത്തില്‍ കുട്ടികളുടെ പഠനമികവ് പ്രദര്‍ശനത്തില്‍ കുട്ടികളുടെ പഠന ഉല്‍പന്പങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒപ്പം കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെ കൃഷി വിളവെടുപ്പും നടന്നത് രക്ഷിതാക്കളില്‍ വളരെ അധികം സന്തോഷം വളര്‍ത്തി. പഠനോത്സവം തികച്ചും വേറിട്ട രീതിയിലാണ് നടന്നത്. കുട്ടികളുടെ. പഠന മികവ് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കലും. കുട്ടിക്കട ഉദ്ഘാടനം. ബിആര്‍സി സീനിയര്‍ ട്രെയിനര്‍ സുധീര്‍ മാസ്റ്ററും നിര്‍വഹിച്ചു. എച്ച് എം കദിയുമ്മ കെ പരിപാടിയുടെ വിശദീകരണം നടത്തി. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും നേതൃത്വം നല്‍കി. ഹരിസഭ വിദ്യാര്‍ത്ഥി പ്രധിനിധി പികെ റാസില്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടാന്‍ നന്ദിയും പറഞ്ഞു