Friday, August 15

ബസും ലോറിയും ജീപ്പും കൂട്ടിയിടിച്ചു അപകടം, ലോറി ഡ്രൈവർ മരിച്ചു

 മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം. ന്നി വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പുരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

error: Content is protected !!