
മഞ്ചേരി: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ മേൽ കാറിടിച്ചു ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേരി ആമക്കാട് തോട്ടിൻ സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തോട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഷയാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ശിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും കടയിൽ നിന്ന് സാധനം വാങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ ഇവരുടെ പിറകിൽ ഇടിക്കുക യായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. മറ്റൊരാൾ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. കിടങ്ങയം AMLP സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥി യാണ് മുഹമ്മദ് ഷയാൻ. ഇന്ന് ഖബറടക്കും.