വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു, വീട്ടമ്മയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു

നന്നമ്പ്ര : തെങ്ങ് വീടിന്റെ അടുക്കളക്ക് മുകളിലേക്ക് മുറിഞ്ഞു വീണു, അകത്തുണ്ടായിരുന്ന വീട്ടമ്മയും മരുമകളും ആദ്‌ഭുതകരമായി രക്ഷപ്പെട്ടു. കൊടിഞ്ഞി സെൻട്രൽ ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. പരേതനായ പാലക്കാട്ട് അഹമ്മദ് ഹാജിയുടെ വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്തെ തെങ്ങ് അടിഭാഗത്തു നിന്നും മുറിഞ്ഞു അടുക്കളക്ക് മുകളിൽ വീഴുകയായിരുന്നു. ഈ സമയം അഹമ്മദ് ഹാജിയുടെ ഭാര്യ പത്തുട്ടി (67) യും മകൻ യൂനുസ് സലീമിന്റെ ഭാര്യ സജിദ (47) എന്നിവർ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. അടുക്കള ഭാഗം തകർന്നു. സൻഷെഡിനും കേടുപാടുകൾ പറ്റി.

error: Content is protected !!