
തേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് അഫലഹ് (14) ആണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ സ്കൂൾ വിദ്യാർത്ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.