തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി റോട്ടറി ക്ലബ്ബ് , ചിത്രാ ഗ്രാമീണ വായന ശാല തേഞ്ഞിപ്പലം , മലബാർ ഡെൻറൽ കോളജ് & റിസർച്ച് സെൻറർ എടപ്പാൾ – എന്നിവർ ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ സൗജന്യ
ദന്ത ചികിത്സാ ക്യാമ്പും ലഹരിവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. തേഞ്ഞിപ്പലം
എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നൽകിക്കൊണ്ട് കലിക്കറ്റ് യൂണിവേഴിസിറ്റി രജിസ്ട്രാർ
പ്രൊഫസർ ഡോ. ഇ.കെ.സതീഷ്.
ഉദ്ഘാടനം ചെയ്തു .
കലിക്കറ്റ് യൂണിവേഴിസിറ്റി റോട്ടറിക്ലബ്ബ് പ്രസിഡങ്ങും മലബാർ ഡെൻറൽ കോളജ് അസോസിയേറ്റ് പ്രഫസറുമായ ഡോ.അനി ജോൺ പീറ്റർ അധ്യക്ഷതവഹിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va
വാർഡ് മെമ്പർ
മുബഷിറ കാട്ടുകുഴി, അഡ്വ.കെ.ടി.വിനോദ്കുമാർ, നൗഷാദ് എം. (എംഡി. ശോഭ ഗോൾഡ് & ഡയമണ്ട് ചേളാരി)
രാധാകൃഷ്ണൻ ടി.കെ, മുഹമ്മദ് ബാബു. കെ, മുരളിധരൻ കെ., ആഷിഖ്. സി, ശ്രീജിത് വി.പി., ദിലീപ്കുമാർ ഇ കെ ,
സുജിന സി. എന്നിവർ സംസാരിച്ചു. മുൻകൂട്ടി പേർ രജിസ്റ്റർചെയ്ത അമ്പതുപേർക്ക് ദന്തചികിത്സ നൽകി. ഒക്ടോബർ 31 തിയ്യതിയായിരിക്കും അടുത്ത ചികിത്സാക്യാമ്പ് ദിനം.