
മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷ കളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം
രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35), നെല്ലിക്കുത്ത് സ്വദേശിയായ പടാല ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.