Sunday, August 17

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു

കൊണ്ടോട്ടി : റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു.

കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം സ്വദേശി നാരിമടക്കൽ മൊയ്ദീൻ കുട്ടി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്

12മണിയോടെ കൊണ്ടോട്ടി നീറാട് വെച്ച് ആണ് അപകടം. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കേറ്റു.

error: Content is protected !!