Tuesday, October 14

കണ്ണൂരിൽ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീർ ആണ് അറസ്റ്റിലായത്.

മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ അബ്ദുൽഅസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതിൽ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയിൽ ചിലർ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും പറയുന്നു. പ്രാർത്ഥിച്ചിട്ടും സമ്പത്ത് കൂടാത്തത്തിലുള്ള പ്രതിഷേധ സൂചകമായിട്ടാണത്രേ ചാണക പ്രയോഗം.

error: Content is protected !!