ബസ് ബൈക്കിലിടിച്ചു പരിക്കേറ്റ ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിലിടിച്ചതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മാട് സന്മനസ്സ് റോഡിലെ കൊളത്തായി അലിയുടെ മകൻ ഇബ്രാഹിം (27) ആണ് മരിച്ചത്. ഈ മാസം 4 ന് രാവിലെ 10.30 ന് ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ വെച്ചാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ പാലക്കൽ വെച്ച്‌ ബസ് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു.

error: Content is protected !!