Wednesday, September 17

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു

തിരൂർ : ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനാവായക്കും തിരൂർ തെക്കൻ കുറ്റൂരിനും ഇടയിലുള്ള സ്ഥലത്താണ് വീണത്. കോഴിക്കോട് നടുവട്ടം സ്വദേശി ശങ്കു ബാലൻ കണ്ടി പ്രമോദിന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!