കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം അണ്ണാറതൊടിക അഞ്ചച്ചാവിടി ഷംനാസില്‍ നിന്നുമാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 2061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ പാക്കറ്റിലായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തപ്പോള്‍ 1762 ഗ്രാം 24 കാരറ്റ് തൂക്കം വരുന്ന സ്വര്‍ണം ലഭിച്ചു. ഇതിന് വിപണിയില്‍ 1,05,54,380 വിലമതിക്കും.

അസിസ്റ്റന്റ് കമ്മിഷണര്‍ ഇ കെ ഗോപകുമാര്‍, സൂപ്രണ്ടുമാരായ എബ്രഹാം കോശി, ബാലകൃഷ്ണന്‍ ടി എസ്, അനൂപ് പൊന്നാരി, വിമല്‍ കുമാര്‍, വിജയ ടി എന്‍, ഫിലിപ്പ് ജോസഫ്, ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍ വി കെ, പോരുഷ് റോയല്‍, അക്ഷയ് സിംഗ്, ദുഷ്യന്ത് കുമാര്‍, ഹെഡ് ഹാവില്‍ദാര്‍മാരായ എം കെ വത്സന്‍, ലില്ലി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

error: Content is protected !!