കരിപ്പൂരില്‍ 48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ശ്രമിച്ച 48 ലക്ഷം രൂപ വിമലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം കൂട്ടായി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ മുശാന്റെ പുരക്കല്‍ ഉമ്മര്‍കോയയില്‍ നിന്നുമാണ് 855 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഉമ്മര്‍കോയ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം ഉമ്മര്‍കോയക്ക് ഏഴുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

error: Content is protected !!