വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!