
തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് (18) ആണ് മരിച്ചത്. ഇന്ന് രാത്രി 9.30 ന് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് സമീപത്ത് വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി മോർച്ചറിയിൽ. ആലിൻ ചുവട് ആൽഫാ ബേക്കറിയിൽ ജീവനക്കാരൻ ആണ്.
മാതാവ്- റംല. സഹോദരങ്ങൾ: ഷമീർ, ശമീമ.
കബറടക്കം നാളെ ആലിൻ ചുവട് ജുമാമസ്ജിദിൽ