കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി

കൊയിലാണ്ടി : പയ്യോളി അഴിമുഖത്ത് മീൻ പിടിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിലെ ഒരാളെ കാണാതായി. പെരുവള്ളൂർ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ശാഫിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. പയ്യോളി മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതാക്കുകയായിരുന്നു.

അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയിരുന്നത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പയ്യോളി പൊലീസും വടകരയിൽ നിന്ന്ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!