ഒതുക്കുങ്ങൽ : വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പിതാവും മകനും ബന്ധുവിനേയും അറസ്റ്റ് ചെയ്തു . ഒതുക്കുങ്ങൽ സ്വദേശി കൊടലിക്കാടൻ കുട്ടിയാലിയാണ് മർദ്ദനത്തിനിരയായത്. അയൽവാസിയായ തയ്യിൽ അബ്ദു, മകൻ നാഫി, ബന്ധു ജാഫർ എന്നവരാണ് അറസ്റ്റിൽ ആയത്. ശേഷം ജാമ്യത്തിൽ വിട്ടു.
നാഫിയുടെ വിവാഹം മുടങ്ങിയതിന് കാരണം കുട്ടിയാലി ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. വീട്ടിൽ കയറി ആക്രമണം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. സംഭവ സമയത്ത് കുട്ടിയാലിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മാനസിക വിഷമത്തിൽ ആയ കുടുംബം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്