ബഹു ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര -പെരുമ്പിലവ് ഹൈവേയിൽ കാകഞ്ചേരിയിൽ വെച്ചു തേഞ്ഞിപ്പാലം SHO KO പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്ന കാറിന്റെ മുൻവശത്തെ സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തു.വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശിയായ അഷ്റഫ് 45, എന്ന ആളെ അറസ്റ്റ് ചെയ്തു