രാത്രി റൂമില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂക്കില്‍ രാത്രി 10 മണിയോടെ റൂമില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്. തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹയറിങ് കമ്പനിയില്‍ 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു.

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ – ഷീജ സുനില്‍. മക്കള്‍ – വിദ്യാര്‍ഥികളായ എം.എസ്. സ്‌നേഹ (22), എം.എസ്. അമൃത (18).

error: Content is protected !!