മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ തുടക്കം

സമാപനം ഞായറാഴ്ച
തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 189-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.
ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് സലീം , ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് അലവി ഹാജി, എളവട്ടശ്ശേരി വല്ലാവ എറമ്പൻ സൈതലവി, കറുത്തേടത്ത് സൈതലവി പി.പി.മുഹമ്മത് , നേതൃത്വം നൽകി
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെകട്ടറി എംടി അബദുള്ള മുസ്ല്യാർ നിർവ്വഹിച്ചു. വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ എല്ലാവർക്കും ഉണ്ടാകണമെന്ന് സമസ്ത സെക്രട്ടറി എം ടിഅബ്ദുള്ള മുസ്ലിയാർ പ്രസ്താവിച്ചു. ധാർമികതക്കും സദാചാരമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പൂർവികർ ജീവിച്ചത് അവരുടെ മാതൃക പിൻപറ്റി വിശ്വാസ സംരക്ഷണത്തിനും നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹല്ല് ട്രഷറർ ഹനീഫ ആച്ചാട്ടിൽ അധ്യക്ഷത വഹിച്ചു.
എസ്. വൈ എസ് സംസ്ഥാന സെക്രട്ടറി അബദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പൂക്കാടൻ മുസ്തഫ, ഹനീഫ മൂന്നിയൂർ, കൈതകത്ത് സലീം, മൻസൂർ ഫൈസി, ഷഫീഖ് ബാഖവി, മുജീബ് റഹ്മാൻ ലത്വീഫി, പൂക്കാടൻശുക്കൂർ, ചെമ്പൻ ബാവ , കൈതകത്ത് ഫിറോസ് സൽമാനുൽ ഫാരിസ് അൻവരി, പി. പി. റബീഹ് ഫൈസി, കെ. പി. റഫീഖ്, പ്രസംഗിച്ചു.
സമാപന ദിവസമായ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മത് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മത് കോയ ജമലുല്ലൈലി തങ്ങൾ സമാപന പ്രാർത്ഥന നടത്തും. ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി , യു ഷാഫി ഹാജി, മുസ്തഫ ബാഖവി, സയ്യിദ് ഫസൽ തങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ സമയങ്ങളിൽ നടക്കുന്ന മൗലിദ് പരായണത്തിന് സയ്യിദ് ബാപ്പു തങ്ങൾ, ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, സയ്യിദ് മാനു തങ്ങൾ, സയ്യിദ് ചെറിയാപ്പു തങ്ങൾ നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ മുതൽ വിശ്വാസികൾ പത്തിരിയുമായി എത്തും. 11 ശുഹദാക്കളുടെ ഓർമ്മക്കായി 11 പത്തിരിയും മമ്പുറം തങ്ങളുടെ ഓർമയ്ക്ക് ഒരു പത്തിരിയും ഉൾപ്പെടെ 12 പത്തിരിയുമായാണ്

error: Content is protected !!