Tuesday, August 19

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ ലാഭ വിഹിതമെന്ന് വാഗ്ദാനം; മുന്നിയൂർ സ്വദേശിയുടെ 12 ലക്ഷം രൂപ നഷ്ടമായി

തിരൂരങ്ങാടി : യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയതായി പരാതി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൊറാട്ടിൽ മുഹമ്മദ് സാലിഹി ന് (23) ആണ് പണം നഷ്ടമായത്. സായ് എന്റർപ്രൈസസ് എന്ന വീഡിയോ അക്കൗണ്ടിൽ പരിചയപ്പെട്ട ആളാണ് തട്ടിപ്പ് നടത്തിയത്. യൂട്യൂബ് വീഡിയോ ലൈക്ക്, share ചെയ്താൽ പണം നല്കുമെന്നായിരുന്നുവത്ര വാഗ്ദാനം. ഇത്തരത്തിൽ 50 രൂപ വീതം കിട്ടിയിരുന്നു. കൂടുതൽ ലാഭ വിഹിതം കിട്ടാനാണ് പണം മുടക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് 12 ലക്ഷം നല്കിയത്. 5 ലക്ഷം ഇരിക്കൂർ ഉള്ള സുഹൃത്ത് വഴിയും ബാക്കി സാലിഹ് വിവിധ ബാങ്കുകളിൽ നിന്നാണ് അയച്ചത്. ഇപ്പോൾ ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. പോലീസ് കേസെടുത്തു.

error: Content is protected !!