തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടയേറ്റിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് കെ.കെ പുറായി താമസിക്കുന്ന കൊടമ്പാടന്‍ അബ്ദുല്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ എന്ന റിഫു (12) ആണ് മരിച്ചത്. ചേലുപ്പാടം എ.എം.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് വീടിന് സമീപത്ത് റോഡില്‍ വെച്ച് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ചര്‍ദിയും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ് റാനിയ. ഏക സഹോദരി: ഫില്‍സ ഫാത്തിമ.

error: Content is protected !!