Wednesday, August 20

ട്രെയിൻ തട്ടി ഊരകം സ്കൂളിലെ അദ്ധ്യാപകന് ഗുരുതര പരിക്ക്

തിരൂർ : ട്രെയിൻ തട്ടി അധ്യാപകന് ഗുരുതര പരിക്ക്. ഊരകം എംയു എച്ച് എസ് എസ് അധ്യാപകൻ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ബഷീറിനെയാണ് (55) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ തിരൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

ഇദ്ദേഹം സ്കൂളിൽ ലീവ് അറിയിച്ച ശേഷം ബാങ്കിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടിയിൽ നിന്ന് കാറോടിച്ച് തിരൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം.
ഭാര്യ പാണക്കാട് സ്കൂളിൽ അധ്യാപികയാണ്

error: Content is protected !!